മദ്രസകള്‍ മതേതരമാക്കാന്‍ സര്‍ക്കാര്‍ സഹായം
തിരുവനന്തപുരം: മദ്രസകള്‍ മതേതരമാക്കാന്‍ പ്രതിവര്‍ഷം 88,000 രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മത പഠനത്തിന് പുറമേ മറ്റ് വിഷയങ്ങള്‍ കൂടി പഠിപ്പിക്കാനും ലബോറട്ടറി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് സര്‍ക്കാര്‍ വ്യവസ്ഥകള്‍. ലാബിനും ലൈബ്രറിക്കുമായി 16,000 രൂപയാണ് അനുവദിക്കുക.
ഓരോ മദ്രസയും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എഇഒമാര്‍ക്ക് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഇഒമാര്‍ ഈ മാസം 20നകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം.
എന്നാല്‍ മതപരമല്ലാത്ത വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മദ്രസകളിലെ മാനേജ്മെന്റ് തയ്യാറല്ല. മതേതര വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനെതിരെ ഇമാമുമാരുടെ സംഘടന കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications