പ്ലസ്ടു അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ് സെല്‍: മന്ത്രി
തിരുവന്തപുരം: പ്ലസ് ടു സ്കൂളുകളിലെ അഴിമതി അന്വേഷിക്കാന്‍ പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ നിയമസഭയില്‍ പറഞ്ഞു.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ പോലെ സ്വകാര്യ സ്കൂളുകളിലും പട്ടികജാതി, വര്‍ഗക്കാര്‍ക്ക് സംവരണം ഏര്‍പെടുത്തുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തി സമവായമുണ്ടാക്കും. സംവരണ സീറ്റില്‍ പ്രവേശനം നടത്താത്ത എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കും.
പ്ലസ് ടു ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് കോഴ വാങ്ങുന്ന സ്കൂളുകളെപ്പറ്റി ലഭിക്കുന്ന പരാതകളുടെ അടിസ്ഥാനത്തില്‍ സ്കൂളുകളിലെത്തി അന്വേഷണം നടത്തും. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications