ഇടതു കാലത്തെ വൈദ്യുതി കരാറുകളെ പറ്റി അന്വേഷിക്കണം: ചെന്നിത്തല
കൊച്ചി: ഇടതു സര്‍ക്കാരിന്റെ കാലത്തു നടന്ന എല്ലാ വൈദ്യുതി കരാറുകളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളാ പ്രദേശ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിഐജി വെളിപ്പെടുത്തലിന്റൈ പശ്ചാത്തലത്തില്‍ എസ്എന്‍സി ലാവ്ലിന്‍ കേസിനെ പറ്റിയുള്ള അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സെക്രട്ടറി പിണറായി വിജയന്റെ പേരുള്‍പ്പെടുന്നുവെന്നതു കൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രശ്നമെന്ന നിലക്കല്ലാ, സത്യമറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതു കൊണ്ടു കൂടിയാണ് ഇതെപ്പററി അന്വേഷിക്കേണ്ടത് ആവശ്യമായിരിക്കുന്നത്. തന്റെ പേരുള്‍പ്പെടുന്നതു കൊണ്ട് ഇക്കാര്യത്തില്‍ പിണറായി മറുപടി പറയണം.
സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇടതുകക്ഷികള്‍ എതിരു നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് പോയവര്‍ക്ക് രാഷ്ട്രീയത്തില്‍ നിലനില്‍പ്പ് ഉണ്ടാകില്ല.
വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ വനിതാസംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications