സംഘ് നിലപാട് എന്‍ഡിഎയെ ബാധിക്കില്ല:ജോര്‍ജ് ഫെര്‍ണാണ്ടസ്
പാലക്കാട്: ബിജെപിയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നത് ദേശീയ ജനാധിപത്യ സഖ്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. ഒറ്റപ്പാലത്ത് ചേറ്റൂര്‍ ശങ്കരന്‍ നായരുടെ 148-ാം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു.
എന്‍ഡിഎ പ്രവര്‍ത്തിക്കുന്നത് ഒരു പൊതു പ്ലാറ്റ്ഫോം എന്ന നിലയ്ക്കാണ്. ഓരോ തെരഞ്ഞെടുപ്പിനും ഒരു പൊതു അജണ്ട എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ അടിത്തറ.
ജിന്ന വിവാദത്തിന്റെ പേരില്‍ ബിജെപി അധ്യക്ഷന്‍ എല്‍.കെ.അദ്വാനി രാജിവയ്ക്കണമെന്ന് പറയാന്‍ ആര്‍എസ്എസ് അടക്കമുള്ള ഒരു ഹിന്ദു സംഘടനയ്ക്കും അവകാശമില്ല. കാരണം ഇവരൊന്നും രാഷ്ട്രീയ സംഘടനകളല്ലെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.












Click it and Unblock the Notifications