ആര്‍വൈഎഫ് ചൊവ്വാഴ്ച പ്രതിഷേധദിനമായി ആചരിക്കും
ദില്ലി: എന്‍.കെ പ്രേമചന്ദ്രന്‍ എംപിക്കും മറ്റ് ആര്‍വൈഎഫ് നേതാക്കള്‍ക്കും നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആര്‍വൈഎഫ് ജൂലായ് 12 ചൊവ്വാഴ്ച ദേശവ്യാപകമായി പ്രതിഷേധദിനാചരണം നടത്തും.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ദില്ലിയിലെ കേരളാഹൗസിലേക്ക് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജോക്കിംഗ് ബാക്സ്ലെ അറിയിച്ചതാണ് ഇക്കാര്യം.
ജൂലായ് എട്ട് വെള്ളിയാഴ്ച സ്വാശ്രയ കോളജ് പ്രശ്നത്തില്‍ പ്രതിഷേധിച്ച് ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രേമചന്ദ്രന്‍ എംപിക്കും മറ്റു നേതാക്കള്‍ക്കും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications