എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് വേണ്ടെന്നുവച്ചു
തിരുവനന്തപുരം: എസ്എഫ്ഐ ജൂലായ് 11 തിങ്കളാഴ്ച നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് വേണ്ടെന്നുവച്ചു. കണ്ണൂരിലെ പരിയാരം, കൊച്ചി എന്നിവിടങ്ങളിലെ സഹകരണ മെഡിക്കല്‍ കോളേജുകളില്‍ മെരിറ്റ് സീറ്റില്‍ ഈ വര്‍ഷം തന്നെ സര്‍ക്കാര്‍ നിരക്കിലുള്ള ഫീസ് നടപ്പാക്കുമെന്ന് ജൂലായ് 10 വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായ സാഹചര്യത്തിലാണ് ഇത്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ-ുകളിലേതു പോലെ തന്നെ സഹകരണ മെഡിക്കല്‍ കോളേജുകളിലെയും ഫീസ് നടപ്പാക്കുമെന്ന് ചര്‍ച്ചക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സഹകരണ വകുപ്പ് മന്ത്രി എം.വി.രാഘവന്‍, വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫീസിന്റെ കാര്യത്തിലുള്ള ഈ തീരുമാനം വന്നതോടെ തിങ്കളാഴ്ച നടത്താനിരുന്ന വിദ്യാഭ്യാസ ബന്ദ് പിന്‍വലിച്ചതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേ-ന്ദ്രനാണ് അറിയിച്ചത്.
ഈ തീരുമാനമനുസരിച്ച് പരിയാരത്ത് വാങ്ങിയ അധിക ഫീസ് തിരിച്ചു നല്‍കുന്നതാണ്. എന്നാല്‍ കൗണ്‍സിലിങ് വീണ്ടും നടത്തേണ്ടതില്ല എന്നാണ് തീരുമാനമായത്. അതിനാല്‍ കൗണ്‍സിലിങ് വീണ്ടും നടത്താതെ സര്‍ക്കാര്‍ ഫീസ് എപ്രകാരം ഏര്‍പ്പെടുത്തുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
ഫീസ് പ്രശ്നത്തെ കുറിച്ച് മുഖ്യമന്ത്രി വിളിച്ചുകൂട്ടാനിരുന്ന സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. മുഖ്യമന്ത്രി നേരത്തെ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും അതിനാല്‍ സര്‍ക്കാരിനെ ഇഒക്കാര്യത്തില്‍ വിശ്വാസമില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചത്.












Click it and Unblock the Notifications