ചൈനയിലെ ഖനിസ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു
ബെയ്ജിംഗ്: പടിഞ്ഞാറന്‍ ചൈനയിലെ ഒരു കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 22 പേര്‍ മരിച്ചു. 60ളം പേരെ കാണാതായി.
ചൈനയിലെ സിംഗ്ജിയാംഗിലെ ഷെന്‍ലോംഗില്‍ ജൂലായ് 11 തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് അപകടമുണ്ടായത്. ഖനിയിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് 87ളം പേര്‍ ഇതിനുള്ളിലകപ്പെടുകയായിരുന്നു. ഇവരില്‍ അഞ്ചുപേരെ രക്ഷിച്ചു. മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനത്തിനുള്ള കാരണം അറിവായിട്ടില്ല.
ചൈനയിലെ സുരക്ഷിതത്വം കുറഞ്ഞ ഖനികളിലുണ്ടാകുന്ന വിവിധ അപകടങ്ങളില്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് മരിക്കുന്നത്.












Click it and Unblock the Notifications