കേരളത്തിലെ ആയുര്‍വേദ ചികിത്സ ബീഹാറിലും
പട്ന: കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതിയായ ആയുര്‍വേദം ബീഹാറിലുമെത്തുന്നു.
ബീഹാര്‍ സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനും കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് വേദ ഹെല്‍ത്ത് സൊലൂഷന്‍സും പട്നയില്‍ ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കും. ബുദ്ധഗയയില്‍ നടന്ന ആയുര്‍വേദ ക്യാമ്പ് വന്‍വിജയമായ സാഹചര്യത്തിലാണ് ഇത്.
പഞ്ചകര്‍മചികിത്സയുള്‍പ്പെടെ എല്ലാ വിധ ആയുര്‍വേദ ചികിത്സാരീതികളും കുറഞ്ഞ ചിലവില്‍ ഇവിടെ ലഭ്യമാകുമെന്ന് ടൂറിസം കോര്‍പറേഷന്‍ എംഡി ആനന്ദ് കിഷന്‍ പറഞ്ഞു. സംസ്ഥാനത്തേക്ക് കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാന്‍ ഈ പദ്ധതിക്കു കഴിയുമെന്നും ഇതിനായി കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ചികിത്സകരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications