അദ്വാനി പ്രസിഡന്റായി തുടരും: ബിജെപി
ദില്ലി: ബിജെപി പ്രസിഡന്റായി എല്‍.കെ അദ്വാനി തന്നെ തുടരുമെന്ന് ബിജെപി വ്യക്തമാക്കി. ജൂലായ് 12 ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ പാര്‍ട്ടി വക്താവ് സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയോട് രാജി വക്കാന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടില്ലെന്നും അവര്‍ പറഞ്ഞു.
ബിജെപി പ്രസിഡന്റായി അദ്വാനി കാലാവധി തികയ്ക്കും. അദ്ദേഹത്തോട് രാജിവക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇതെക്കുറിച്ച് സംഘ്പരിവാറിലും ബിജെപിയിലും യാതൊരു വിവാദങ്ങളുമില്ല. ആര്‍എസ്എസ് അദ്വാനിയോട് രാജി വയ്ക്കാന്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടില്ല. ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നതു മാത്രമാണ് ആര്‍എസ്എസ് ആവശ്യം. ഇത്തരം അഭ്യൂഹങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
സുഷമാ സ്വരാജിനു പുറമെ വെങ്കയ്യ നായിഡു, പ്രമോദ് മഹാജന്‍, രാജ്നാഥ് സിംഗ്, ബാല്‍ ആപ്തം, വി.ബി മല്‍ഹോത്ര തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications