കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബിജെപി ഉന്നതാധികാര സമിതി യോഗം ചേരുന്നു
ദില്ലി: അദ്വാനിയെ ചൊല്ലി ബിജെപിയും ആര്‍എസ്എസും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നതിനിടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി ഉന്നതാധികാര സമിതി ജൂലായ് 12 ചൊവ്വാഴ്ച യോഗം ചേരും.
പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച ആര്‍എസ്എസ് നേതാക്കള്‍ ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയെ കണ്ടിരുന്നെങ്കിലും കൂടിക്കാഴ്ച പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്വാനിയോട് ആര്‍എസ്എസുകാര്‍ രാജി വക്കാനാവശ്യപ്പെട്ടുവെന്നും അദ്ദേഹം ഇത് നിഷേധിച്ചെന്നും സൂചനകളുണ്ട്. എന്നാല്‍ ഇക്കാര്യം ബിജെപി വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. പാര്‍ട്ടി നേതാവായി അദ്വാനി തന്നെ തുടരുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
മുഹമ്മദാലി ജിന്നയെ കുറിച്ചുള്ള അദ്വാനിയുടെ പ്രസ്താവന ആദര്ശവിരുദ്ധമാണെന്ന് അദ്വാനിയുമായുളള കൂടിക്കാഴ്ചയില്‍ ആര്‍എസ്എസ് നേതാക്കള്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Story first published: Tuesday, July 12, 2005, 5:30 [IST]