പഞ്ചാബില്‍ ബോട്ടു മുങ്ങി മൂന്നുപേര്‍ മരിച്ചു
ഫിറോസ്പൂര്‍: പഞ്ചാബില്‍ ബോട്ടു മുങ്ങി മൂന്നുപേര്‍ മരിച്ചു. 10 ല്‍ കൂടുതല്‍ പേരെ കാണാതായി. മരിച്ചവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ഇന്ത്യാ-പാക് അതിര്‍ത്തിയായ കമല്‍വാലക്കടുത്താണ് ജൂലായ് 11 തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ അപകടമുണ്ടായത്. കമല്‍വാലിയില്‍ നിന്നും 25 കര്‍ഷകരേയും കയറ്റി വന്നിരുന്ന പോട്ടാണ് അപകടത്തില്‍ പെട്ടത്. സത്ലജ് നദിയില്‍ പെട്ടെന്നുണ്ടായ ചുഴി മൂലം ബോട്ട് ഉലയാന്‍ തുടങ്ങിയപ്പോള്‍ നീന്തലറിയാവുന്നവര്‍ നദിയിലേക്ക് എടുത്തുചാടുകയും കര പറ്റുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ബോട്ടു മുങ്ങി വെള്ളത്തില്‍ പെടുകയായിരുന്നു.
മുങ്ങിപ്പോയവരില്‍ 12 പേരെ രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ബി.സി താക്കൂര്‍ പറഞ്ഞു. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടി ബിഎസ്എഫ് സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
കമന്‍വാലയില്‍ നിന്നും സത്ലജിന്റെ മറുഭാഗത്തുള്ള മുത്യന്‍വാലയിലേക്ക് ജനങ്ങള്‍ കൃഷിക്കും മററ് അനുബന്ധ ജോലികള്‍ക്കുമായി പോകാറുണ്ട്.












Click it and Unblock the Notifications