നാരായണ്‍ റാണെ പ്രതിപക്ഷനേതൃസ്ഥാനം രാജി വച്ചു
മുംബൈ: നാരായണ്‍ റാണെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജി വച്ചു. ശിവസേനയില്‍ നിന്ന് റാണെയെ നേരത്തെ പുറത്താക്കിയിരുന്നു.
ശിവസേനയ്ക്കും പാര്‍ട്ടി നേതാവ് ബാല്‍താക്കറെയ്ക്കും എതിരായ പോരാട്ടം തുടരുമെന്നും റാണെ അറിയിച്ചു. രാജി വച്ചെങ്കിലും താന്‍ തന്നെയാണ് ഇപ്പോഴും വിധാന്‍സഭയിലെ യഥാര്‍ത്ഥ ശിവസേന പാര്‍ട്ടിയുടെ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേനയുടെ നിയമസഭാകക്ഷിയിലെ 12 പേര്‍ തനിക്കൊപ്പമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
റാണെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതോടെ രാംദാസ് ഖദം തത്സ്ഥാനം ഏറ്റെടുക്കും. രാംദാസിനെ ജൂലൈ ഏഴിന് ചേര്‍ന്ന ശിവസേന നിയമസഭാ കക്ഷിയോഗം നേതാവായി തെരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications