കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വാസപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കി. ജൂലായ് 12 ചൊവ്വാഴ്ച നിയമസഭ ചേര്‍ന്നപ്പോള്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കണമെന്ന് പ്രതിപക്ഷം സ്പീക്കറോടാവശ്യപ്പെടുകയായിരുന്നു.

ജൂലായ് 11 തിങ്കളാഴ്ച ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഇതെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുകയാണുണ്ടായത്.

സര്‍ക്കാരിന്റെ ഇതുവരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മാത്രം നോട്ടീസ് നല്‍കിയാല്‍ ആ വിഷയത്തെക്കുറിച്ച് മാത്രമേ ചര്‍ച്ച ചെയ്യാന്‍ സാധിക്കുകകയുള്ളൂ. ഇത് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അവിശ്വാസപ്രമേയ ചര്‍ച്ച സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുളള സന്ദര്‍ഭമായി പ്രതിപക്ഷത്തിന് ഉപയോഗപ്പെടുത്താനാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X