കാന്തപുരത്തിനെതിരെയുള്ള ഹര്‍ജിയിലെ വാദംകേള്‍ക്കല്‍ മാറ്റി
കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാരെ പ്രതിയാക്കാണമെന്ന ഹര്ജിയിന്മേലുള്ള വാദം കേള്‍ക്കല്‍ സിബിഐ കോടതി ജൂലായ് 13 ബുധനാഴ്ചത്തേക്ക് മാറ്റി.
മൗലവിയുടെ ഭാര്യ ഹവഉമ്മ നല്കിയ ഹര്‍ജിയില്‍ സിബിഐയ്ക്കും കേസിലെ ഒന്‍പത് പ്രതികള്‍ക്കും എതിര്‍സത്യവാങ്ങ്മൂലം നല്‍കാനാണിത്. ജഡ്ജി ബി.കമാല്‍പാഷ ചൊവാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും എതിര് സത്യവാങ്ങ്മൂലം നല്കാനനുവദിക്കണമെന്ന ബന്ധപ്പെട്ടവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സാക്ഷിവിസ്താരമാരംഭിച്ച ജൂലായ് 11 തിങ്കളാഴ്ച കാന്തപുരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഹവാഉമ്മ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കാന്തപുരം അബൂബക്കര്‍ മുസലിയാരെ 2001 മെയ് മൂന്നിന് കൊച്ചി സിബിഐ ഓഫീസില്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നതാണ്. ഈ കേസിലെ പ്രധാനപ്രതി കാന്തപുരമാണ്. എന്നാല്‍ രാഷ്ട്രീയ സംരക്ഷണം കൊണ്ട് മാത്രമാണ് അദ്ദേഹത്തെ സിബിഐ പ്രതിയാക്കാതിരുന്നതെന്ന് ഹവ ഉമ്മ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.