Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി നേതൃയോഗം ഇന്ദിരാഭവനില്‍ തുടങ്ങി

തിരുവനന്തപുരം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം ജൂലായ് 12 ചൊവാഴ്ച രാവിലെ ഇന്ദിരാഭവനില്‍ തുടങ്ങി. കെപിസിസി അധ്യക്ഷനായി ചുമതല ഏറ്റെടുത്തശേഷം രമേശ് ചെന്നിത്തല ആദ്യമായി പങ്കെടുക്കുന്ന യോഗം കൂടിയാണിത്.

ഉച്ചയ്ക്കു ശേഷം നിര്‍വാഹക സമിതിയോഗവും അതിനു ശേഷം ജില്ലാ പ്രസിഡന്റ്മാരുടെയും ഭാരവാഹികളുടെയും സംയുക്തയോഗവും നടക്കും. ജനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ യോഗം തയാറാക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള നടപടികളും യോഗം എടുക്കും.

രാവിലെ നടക്കുന്ന ഭാരവാഹി യോഗമാണ് നിര്‍വാഹക സമിതിയുടെ അജണ്ട നിശ്ചയിക്കുക. ഭാരവാഹികളുടെ ചുമതലകളെ സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+