സിപിഎമ്മിലെ വിഭാഗീയപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കാന്‍ കമ്മറ്റി
തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൂന്നംഗ കമ്മറ്റി അന്വേഷിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. പാര്‍ട്ടിയുടെ മൂന്നു ദിവസത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് കണ്‍വീന്‍ പാലൊളി മുഹമ്മദ് കുട്ടി കണ്‍വീനറായ കമ്മറ്റിയില്‍ ഇ.പി ജയരാജന്‍, എ.വിജയകുമാര്‍ എന്നിവരും അംഗങ്ങളാണ്. പാര്‍ട്ടിയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് ബോധ്യം വന്ന സാഹചര്യത്തിലാണ് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മറ്റിയെ നിയോഗിക്കുന്നത്.
14 അംഗ സെക്രട്ടറിയേറ്റിനേയും ജൂലായ് 12 ചൊവ്വാഴ്ചയവസാനിച്ച യോഗം തിരഞ്ഞെടുത്തു. ഒഴിവു വന്നിരിക്കുന്ന ഒരു സീറ്റ് പിന്നീടു നികത്തും.
സിറ്റിംഗ് അംഗങ്ങളായ എസ്. ശര്‍മ, ടി.കെ ബാലകൃഷ്ണന്‍, എം.ചന്ദ്രന്‍ എന്നിവരെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇ. ബാലാനന്ദന്‍, വൈക്കം വിശ്വന്‍, വി.വി ദക്ഷിണമൂര്‍ത്തി, എം.കെ ബാലന്‍ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിണറായി വിജയന്‍, വി.എസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി, എം.എം ബേബി, പി.കരുണാകരന്‍, പി.കെ ഗുരുദാസന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ. പി ജയരാജന്‍, ടി. ശിവദാസമേനോന്‍ എന്നിവര്‍ സെക്രട്ടറിയേറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായും പിണറായി അറിയിച്ചു.












Click it and Unblock the Notifications