Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കള്‍ കോളജുകളില്‍ ടെലിമെഡിസിന്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജുകളെയും ശ്രീചിത്രാ ഇന്‍സ്റിറ്റ്യൂട്ട്, അമൃതാ ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളെയും എഡ്യൂസാറ്റ് ഉപഗ്രഹ സഹായത്താല്‍ ബന്ധപ്പെടുത്തി ടെലിമെഡിസിന്‍ സംവിധാനം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ നിയമസഭയില്‍ അറിയിച്ചു.

കേരളത്തിലെ ആരോഗ്യ മേഖലയെ പുതിയ തലത്തിലേക്ക് നയിക്കാന്‍ ടെലിമെഡിസിന്‍ വ്യാപകമാക്കുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ലോകത്തെ നിരവധി പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ടെലി മെഡിസിനിലൂടെ സംസ്ഥാനത്ത് ലഭ്യമാകും.

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ ഘടനയില്‍ മാറ്റം വരുത്തില്ല. ജീവനക്കാരുടെ ഘടനയില്‍ മാറ്റം വരുത്തിയാല്‍ സംസ്ഥാനത്ത് സാമ്പത്തിക ബാധ്യതയുണ്ടാകും. പിഎസ്സി വഴി നിയമനം നല്‍കിയ ഡോക്ടര്‍മാര്‍ ചുമതല ഏല്‍ക്കാത്തതാണ് ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആളില്ലാത്തതിന് കാരണം.

തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ സെന്ററിന് കേന്ദ്ര സഹായം കിട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇത് ചെലവഴിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വിപുലീകരണത്തിന് നിരവധി പദ്ധതികള്‍ കേന്ദസര്‍ക്കാര്‍ അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+