Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷം തടസപ്പെടുത്തുന്നു: ഹസന്‍

തിരുവനന്തപുരം: വികസനവിരുദ്ധരായ പ്രതിപക്ഷം പ്രതിഷേധപ്രവര്‍ത്തനങ്ങള്‍ കൊണ്ട് സര്‍ക്കാരിനെ വേണ്ടവിധം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് എം.എം ഹസന്‍. അവിശ്വാസപ്രമേയ വേളയില്‍ സര്‍ക്കാരിനു വേണ്ടി സംസാരിക്കുകയായിരുന്നു ഹസന്‍.

കോടികളുടെ അഴിമതി നടന്ന എസ്എന്‍സി ലാവ്ലിന്‍ കേസ് നടന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. അന്നത്തെ വൈദ്യുതിവകുപ്പുമന്ത്രി പിണറായി വിജയനും ഈ കേസില്‍ കുററക്കാരനാണ്. ഈ പദ്ധതി മൂലം കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നതെന്നാണ് സിഐജി റിപ്പോര്‍ട്ട്. പദ്ധതി ധാരണയനുസരിച്ച് കരാറിലേര്‍പ്പെട്ട കനേഡിയന്‍ കമ്പനി മലബാര്‍ ക്യാന്‍സര്‍ ഇന്‍സ്റിററ്യൂട്ടിനു നല്‍കാമെന്നേറ്റിരുന്ന 99 കോടി രൂപ ഇന്‍സ്റിറ്റ്യൂട്ടിനു ലഭിച്ചിട്ടില്ല. ഈ പണം എവിടെപ്പോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ഇക്കാര്യം അറിയാനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ ഈ കേസില്‍ നടത്തുന്ന വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കണം.

കഴിഞ്ഞ നാലു വര്‍ഷക്കാലവും സര്‍ക്കാരിനെതിരെ നിയമസഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തയ്യാറാകാതെ യുഡിഎഫിലെ ഘടകകക്ഷികളും എംഎല്‍എമാരും വിട്ടുപോയ ശേഷം പ്രമേയം കൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ ഭീരുത്വമാണെന്നും ഹസന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+