പഞ്ചായത്ത് അംഗത്വം ജലീല്‍ രാജി വച്ചു
കുറ്റിപ്പുറം: മുസ്ലീം ലീഗ് വിമത നേതാവ് കെ.ടി. ജലീല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വച്ചു.
ലീഗ് നേതൃത്വത്തിനെതിരേയും ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കുമെതിരേയും നടത്തിയ പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് ജലീലിനെ ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച പഞ്ചായത്ത് അംഗത്വ സ്ഥാനം ജലീല്‍ ഒഴിഞ്ഞത്.
കുറ്റിപ്പുറത്തു നിന്നാണ് ജലീല്‍ ജില്ലാ പഞ്ചായത്തിലെത്തിയത്. ലീഗ് പിരിച്ചെടുത്ത സുനാമി ഫണ്ടിന്റെ കണക്കു പറയണമെന്ന് ജലീല്‍ ആവശ്യമുന്നയിച്ചിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ധനവിനിയോഗത്തിന് അധികാരമുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കു മാത്രമായിരിക്കുമെന്നും ജലീല്‍ പ്രസ്താവിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ജലീലിനെ ലീഗില്‍ നിന്നു പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications