കൊട്ടാരം വില്‍ക്കാനുളള നീക്കം സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണം
തിരുവനന്തപുരം: കോവളം കൊട്ടാരം ഗള്‍ഫാര്‍, ലീലാ ഗ്രൂപ്പിനു വില്‍ക്കാനുളള നീക്കം സര്‍ക്കാര്‍ തലത്തില്‍ അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോവളം കൊട്ടാരം സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെറും 43 കോടി വാങ്ങി ബിജെപി സര്‍ക്കാര്‍ വാങ്ങിയ സ്ഥലം ഇപ്പോള്‍ 143 കോടി രൂപക്കു വില്‍ക്കാനുള്ള അണിയറ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ വിറ്റ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. അതുകൊണ്ട് കോവളം കൊട്ടാരത്തെ പറ്റിയും അന്വേഷണം വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
നേരത്തെ കോവളം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് എല്‍ഡിഎഫ് നേതാക്കളായ രാജേന്ദ്ര കുമാര്‍, മുക്കോല പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications