മുരളീധരനെ പൊലീസ് അറസ്റു ചെയ്തു
കോഴിക്കോട്: എന്‍സിഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഉപരോധസമരത്തിന്റെ ഭാഗമായി പാര്‍ട്ടി പ്രസിഡന്റ് കെ.മുരളീധരനെ കോഴിക്കോട് അറസ്റു ചെയ്തു.
ഉപരോധ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളേയും അറസ്റു ചെയ്യാതെ പിന്‍മാറില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മുരളീധരനടക്കം ഉപരോധത്തില്‍ പങ്കെടുത്ത നേതാക്കളെ പൊലീസ് അറസ്റു ചെയ്തത്. സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കോഴിക്കോട് ഉദ്ഘാടനം ചെയ്തത് മുരളീധരനാണ്. പ്രക്ഷോഭത്തിന് ശേഷം എല്ലാ പ്രവര്‍ത്തകരും അറസ്റ് വരിക്കുമെന്നും മുരളീധരന്‍ അറിയിച്ചിരുന്നു.
എന്നാല്‍ മുരളിയെ അറസ്റ് ചെയ്ത് മാറ്റാനായി ഉപയോഗിച്ച പൊലീസ് വാഹനം എന്‍സിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസ് ജീപ്പിന് മുകളില്‍ കയറി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനിടെ പാര്‍ട്ടി തീരുമാന പ്രകാരമാണ് അറസ്റ് വരിച്ചതെന്നും മുരളി അറിയിച്ചു. തുടര്‍ന്നാണ് വാഹനം കടന്നുപോകാന്‍ അനുവദിച്ചത്. പൊലീസ് എന്‍സിഐയുടെ ശത്രുവല്ലെന്നും സര്‍ക്കാരിനെതിരെയാണ് പ്രതിഷേധ സമരമെന്നും മുരളി പ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍സിഐ ജില്ലാ പ്രസിഡന്റ് സാദരിക്കോയയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിന്റെ തുടക്കം സമാധാനപരമായിരുന്നു. ഉദ്ഘാടനത്തിന് ശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് കളക്ടറേറ്റ് പരിസരത്ത് ചെറിയ തോതില്‍ലാത്തിച്ചാര്‍ജ് നടന്നത്.
സര്‍ക്കാരിന്റെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് എന്‍സിഐ സംസ്ഥാന വ്യാപകമായി കളക്ടറേറ്റ് ഉപരോധിക്കുന്നത്. കൊച്ചിയില്‍ എന്‍സിഐ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജു നടത്തി. കാസര്‍ഗോഡും പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി.












Click it and Unblock the Notifications