Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിഐ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്

കൊച്ചി: നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരാ പ്രവര്‍ത്തകരുടെ കണയനല്ലൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരുടെ കല്ലേറിനെ തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ മുന്‍ എംഎല്‍എ എം.എ.ചന്ദ്രശേഖരനടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റു.

കണയനല്ലൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച നടത്തിയ എന്‍സിഐ പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ബാരിക്കേഡുകള്‍ മറികടന്ന് താലൂക്ക് ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്കും പൊലീസിന്റെ ലാത്തിയടി കിട്ടി. സമരത്തിന്റെ മുന്‍ നിരയിലുണ്ടായിരുന്ന ചന്ദ്രശേഖരന്‍ അടി കൊണ്ട് വീണു.അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്തെ സംഘര്‍ഷാവസ്ഥ മാറിയിട്ടുണ്ട്. പൊലീസ് നടപടിയെ തുടര്‍ന്ന് ചിതറി ഓടിയവര്‍ക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ജൂലായ് 12ന് എന്‍സിഐ കളക്ടറേറ്റുകള്‍ ഉപരോധിക്കുകയാണ്.

തിരുവനന്തപുരത്ത് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എന്‍സിഐ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+