Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങി

തിരുവനന്തപുരം: നിയമസഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ചയാരംഭിച്ചു.

ജൂലായ് 12 ചൊവ്വാഴ്ച സഭ ചേര്‍ന്നപ്പോള്‍ സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ നോട്ടീസിന്മേല്‍ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു.

മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് ചൊവ്വാഴ്ച തന്നെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതെത്തുടര്‍ന്നാണ് പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്.

കോടിയേരി ബാലകൃഷ്ണനാണ് ചര്‍ച്ച തുടങ്ങി വച്ചത്. സര്‍ക്കാര്‍ എല്ലാ തലത്തിനും പരാജയപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ട് അധികാരത്തില്‍ തുടരാനുളള അവകാശമില്ലെന്നും കോടിയേരി ആരോപിച്ചു. 140 അംഗ നിയമസഭയില്‍ ഇപ്പോള്‍ 130 അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന് ഇപ്പോഴുള്ളത് സാങ്കേതിക ഭൂരിപക്ഷം മാത്രമാണ്. സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും സര്‍ക്കാരിന് എതിരാണ്.

സഭക്ക് സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ടതിന്റെ 13 കാരണങ്ങള്‍ കോടിയേരി പറഞ്ഞു. ധവളപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാരിന് ജനപിന്തുണ നഷ്ടപ്പെട്ടു. ജീവനും സ്വത്തിനു സംരംക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പൊലീസ് ജനങ്ങളെ സംരക്ഷിക്കുന്നതിനു പകരം അടിച്ചമര്‍ത്തുന്നു. 3000 കോടിയുടെ അഴിമതി സര്‍ക്കാര്‍ നടത്തി. 15 ലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ല. മതസ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കും സുരക്ഷിതജീവിത സാഹചര്യം നഷ്ടപ്പെട്ടു. ആദിവാസികളെ വെടിവച്ചുകൊല്ലുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സുനാമി ഫണ്ട് വക മാറ്റിയാണ് സര്‍ക്കാര്‍ ചിലവഴിച്ചതെന്നും കോടിയേരി പറഞ്ഞു.

ചര്‍ച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസത്തേക്കു നീളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+