Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനത്തെ പറ്റിയുള്ള മാത്യു കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണം: സുധീരന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനത്തെ പറ്റിയുള്ള ജോണ്‍ മാത്യു റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും അതുകൊണ്ട് അത് തള്ളിക്കളയണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

മണല്‍ ഖനനത്തെ അനുകൂലിക്കുന്നവരാണ് അന്വേഷണത്തിനായി ഈ കമ്മീഷനെ നിയമിച്ചത്. അതുകൊണ്ടുതന്നെ കമ്മീഷന്‍ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ല. ആരെയും അറിയിക്കാതെയാണ് ജോണ്‍ മാത്യു കമ്മീഷനെ മണല്‍ ഖനനം അന്വേഷിക്കാനെന്നു പറഞ്ഞ് നിയമിച്ചത്. ജനഹിതത്തിനെതിരായ ഇത്തരം റിപ്പോര്‍ട്ടുകളനുസരിച്ച് സര്‍ക്കാര്‍ ഒരിക്കലും പ്രവര്‍ത്തിക്കരുത്.

മണല്‍ ഖനനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി വ്യവസായ മന്ത്രി വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+