റഷ്യയില്‍ ഷോപ്പിംഗ് കോംപ്സക്സിനു തീപിടിച്ച് 20 പേര്‍ മരിച്ചു
മോസ്കോ: വടക്കന്‍ റഷ്യയിലെ ഒരു ഷോപ്പിംഗ് കോംപ്ലക്സിലുണ്ടായ അിബാധയില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റഷ്യയിലെ കോമി റിപ്പബ്ലിക്കിലെ ഉക്തയിലാണ് ജൂലായ് 11 തിങ്കളാഴ്ച സംഭവമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ സ്ഫോടനത്തെ തുടര്‍ന്നാണ് അിബാധയുണ്ടായതെന്നു കരുതുന്നു.
പാസേജ് എന്ന ഇരുനില ഷോപ്പിംഗ് കോംപ്ലക്സിലാണ് അിബാധയുണ്ടായത്. 30 പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. അപകടത്തില്‍ പെട്ടവരില്‍ കൂടുതലും കടയുടമകളും ജീവനക്കാരുമാണ്. ഷോപ്പിംഗ് സെന്റര്‍ അലങ്കരിക്കാനായി പ്ലാസ്റിക് സാധനങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതു കൊണ്ട് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നുണ്ട്.
റഷ്യയിലെ എണ്ണഖനനപ്രദേശമായ കോമിയിലെ ഉക്തയിലെ ജനസംഖ്യ ഒരു ലക്ഷത്തോളം വരും.












Click it and Unblock the Notifications