Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ജ് ഫെര്‍ണാണ്ടസിനോട് ബിജെപിക്ക് വിയോജിപ്പ്

ദില്ലി: ആര്‍എസ്എസിനെപ്പറ്റിയുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രസ്താവനയില്‍ ബിജെപി വിയോജിപ്പു പ്രകടിപ്പിച്ചു. ഫെര്‍ണാണ്ടസിന്റെ പ്രസ്താവനയില്‍ ബിജെപിക്കു ദുഖമുണ്ടെന്നും എന്‍ഡിഎ കണ്‍വീനറെന്ന നിലക്ക് ഈ പ്രസ്താവന പാടില്ലാത്തതായിരുന്നുവെന്നും പാര്‍ട്ടി വക്താവ് സുഷമ സ്വരാജ് പറഞ്ഞു.

ഫെര്‍ണാണ്ടസിന്റെ പ്രസ്താവനയോട് ബിജെപി വിയോജിക്കുന്നു. എന്‍ഡിഎ രാഷ്ട്രീയകക്ഷികളുടെ സഖ്യമാണ്. അവക്ക് അവയുടേതായ വ്യക്തിത്വമുണ്ട്. തന്റെ പ്രസ്താവനയിലൂടെ പരിധി ലംഘിക്കുകയാണ് ഫെര്‍ണാണ്ടസ് ചെയ്തിരിക്കുന്നത്. പാര്‍ട്ടി വികാരങ്ങളെ അദ്ദേഹം മാനിക്കേണ്ടതുണ്ട്.

ആര്‍എസ്എസിന്റെ ആദര്‍ശങ്ങള്‍ ബിജെപിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആര്‍എസ്എസിനോട് ബിജെപി കടപ്പെട്ടിരിക്കുന്നു. എന്‍ഡിഎ രൂപീകരിക്കുമ്പോഴും കേന്ദ്രം ഭരിക്കുമ്പോഴുമുള്ള അതേ നിലപാടുകള്‍ തന്നെയാണ് ബിജെപിക്ക് ഇപ്പോഴുമുള്ളത്. അതിലൊരു മാറ്റവും വന്നിട്ടില്ലെന്നും സുഷമ പറഞ്ഞു.

രാഷ്ട്രീയ പ്രശ്നങ്ങളില്‍ ആര്‍എസ്എസ് ഇടപെടേണ്ടെന്നുംഅവര്‍ക്ക് പറഞ്ഞിരിക്കുന്ന സാമൂഹ്യ-സാംസ്കാരിക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകുമെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അദ്വാനിയും ആര്‍എസ്എസുമായുള്ള പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞ്. സംഘ് പരിവാറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഫെര്‍ണാണ്ടസ് ഇടപെടേണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോടു പ്രതികരിക്കവെ സംഘ് വൃത്തങ്ങളും അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+