കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീല മികച്ച സഹനടി, ഏറ്റവും നല്ല ഗായിക ചിത്ര

  • By Staff
Google Oneindia Malayalam News

ദില്ലി: 2004ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കന്നഡ നടി താരയും ഹിന്ദി നടന്‍ നടന്‍ സെയ്ഫ് അലിഖാനുമാണ് മികച്ച നടീ നടന്‍മാര്‍.

ഗിരീഷ് കാസറവള്ളിയുടെ ഹസീന എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരയ്ക്ക് അവാര്‍ഡ് ലഭിച്ചത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. അകലെയിലെ അഭിനയത്തിന് ഷീല മികച്ച സഹനടിയായി. കെ.എസ് ചിത്ര മികച്ച ഗായികയായി. ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഗാനത്തിനാണ് ചിത്രക്ക് അവാര്‍ഡ്.

മധൂര്‍ ഭണ്ടാര്‍ക്കറിന്റെ പേജ് 3 ആണ് മികച്ച സിനിമ. സ്വപ്നീര്‍ ദിന്‍ എന്ന ബംഗാളി സിനിമയിലൂടെ മികച്ച സംവിധായ്കനുള്ള പുരസ്കാരം ബുദ്ധദേബ് ദാസ് ഗുപ്ത നേടി.

മലയാളത്തിന് പ്രമുഖ അവാര്‍ഡുകള്‍ ലഭിച്ചില്ല. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലം സാമൂഹ്യപ്രസക്തിയുളള ചിത്രത്തിനുളള അവാര്‍ഡ് നേടി. പ്രദീപ് നായല്‍ സംവിധാനം ചെയ്ത ഒരിടം എന്ന ചിത്രത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചു.

കുനാല്‍ കോഹലിയുടെ ഹം തും എന്ന ഹിറ്റ് സിനമയിലെ പ്രകടനമാണ് സെയ്ഫ് അലിഖാനെ ഈ വര്‍ഷത്തെ ഭരത് അവാര്‍ഡിന് അര്‍ഹനാക്കിയത്.

ജൂലായ് 13 ബുധനാഴ്ച വൈകീട്ട് ദില്ലിയിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X