കശ്മീരില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാക് നുഴഞ്ഞുകയറ്റക്കാരടക്കം നാലു ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍ രണ്ടു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം വിഫലമാക്കി.
കുപ്വാരയിലെ തംഗദറിലാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുനുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടത്.
കാന്തിപോറയില്‍ സൈനികര്‍ നടത്തിയ തിരച്ചിലില്‍ അജ്ഞാതനായ ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഇയാളില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ബാരാമുള്ളയിലെ ഗുറേസ് പര്‍വ്വതനിരകള്‍ക്കു സമീപമായി സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.












Click it and Unblock the Notifications