പ്രധാനമന്ത്രി പി.കെ.വിക്ക് അന്തിമോപചാരമര്‍പ്പിച്ചു
ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി എന്നിവരടക്കമുള്ള നിരവധി നേതാക്കള്‍ അന്തരിച്ച സിപിഐ നേതാവ് പി.കെ വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
പാവപ്പെട്ടവരുടെ സംരക്ഷണത്തിനായി ജീവിതമുഴിഞ്ഞു വച്ച മഹാനായ ഒരു ദേശസ്നേഹിയേയും സാമൂഹ്യപ്രവര്‍ത്തകനെയുമാണ് പി.കെ.വിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ പറഞ്ഞു.
പ്രണബ് മുഖര്‍ജി, ശിവരാജ് പാട്ടീല്‍, ശരദ് പവാര്‍, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, സീതാറാം യെച്ചൂരി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കള്‍ പികെവിക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദില്ലിയിലെ സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയിരുന്നു.
രാഷ്ട്രപതിക്കു വേണ്ടിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കു വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു.












Click it and Unblock the Notifications