പറവൂരില്‍ ബസ് മറിഞ്ഞ് 29 പേര്‍ക്ക് പരിക്ക്
പറവൂര്‍: വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 29 പേര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ചെറായിയില്‍ നിന്നും കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അമിത വേഗത്തിലായിരുന്ന ബസ് ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുളള ശ്രമത്തിനിടെ മറിയുകയായിരുന്നു. ബസിടിച്ച് ഒരു ടൂറിസ്റ് കാറിനും ഒരു മുച്ചക്രവാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications