Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് നിരക്ക് കൂട്ടണമെന്ന ആവശ്യം തള്ളി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ബസ്-ലോറി ഉടമകളുടെ സംയുക്ത സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ സംഘടന മുന്നോട്ട് വച്ച മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. തിനായി ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗതാഗത സെക്രട്ടറി, കമ്മീഷണര്‍, ജോയിന്റ് കമ്മീഷണര്‍ എന്നിവരടങ്ങിയ സംഘം ഓഗസ്റ് 30നു മുന്‍പ് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. ഡീസലിന്റെ വില്‍പ്പന നികുതി കുറയ്ക്കുക, റോഡ് ടാക്സില്‍ ഇളവ് ചെയ്യുക എന്നിവയാണ് സമിതി പരിശോധിക്കുക.

സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ബസ് നിരക്ക് വര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കൂ. മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബില്ലിനെ കുറിച്ചുള്ള ഉടമകളുടെ ആവശ്യവും പരിഗണിക്കും. ഇതിനായി തൊഴിലാളി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ജൂലൈ 18ന് വിളിക്കും. അതിനു ശേഷം നിയമസഭയില്‍ ബില്‍ അവതരിപ്പിക്കൂ. റോഡ് ടാക്സിനൊപ്പം ക്ഷേമനിധി തുക അടയ്കണമെന്ന ബില്ലിലെ നിര്‍ദ്ദേശത്തെയാണ് ഉടകളുടെ സംഘടന എതിര്‍ക്കുന്നത്.

എന്നാല്‍ ബുധനാഴ്ചത്തെ യോഗത്തില്‍ ബസ്-ലോറി ഉടമകള്‍ തൃപ്തരല്ല. പതിനെട്ടിന്റെ യോഗത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം തുടങ്ങുമെന്നും അവര്‍ സൂചന നല്‍കി. ക്ഷേമനിധി ബില്ലിലെ അപാകതകള്‍ മാറ്റിയേ മതിയാകൂവെന്നും അവര്‍ അറിയിച്ചു. ഡീസല്‍ വിലവര്‍ദ്ധനയെത്തുടര്‍ന്നാണ് വിവിധ ആവശ്യങ്ങളുമായി സംഘടന രംഗത്തെത്തിയത്.

ബസുകളിലെ മിനിമം യാത്രാ നിരക്ക് 3.50 രൂപയാക്കണമെന്നും കിലോ മീറ്ററിനുള്ള നിരക്ക് 55 പൈസയാക്കി ഉയര്‍ത്തണമെന്നുമാണ് സ്വകാര്യബസുടമകളുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+