ചേകന്നൂര്‍: ഹവ്വ ഉമ്മയുടെ ഹര്‍ജി ഇന്നു പരിഗണിക്കും
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂരിന്റെ ഭാര്യ ഹവ്വാഉമ്മ നല്‍കിയ ഹര്‍ജി കോടതി ജൂലായ് 14 ബുധനാഴ്ച പരിഗണിക്കും.
ഹവ്വാ ഉമ്മയുടെ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചെങ്കിലും സിബിഐയുടേയും എതിര്‍കക്ഷികളുടേയും എതിര്‍പ്പു മൂലം ഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു.
അതേ സമയം ചേകന്നൂര്‍ വധക്കേസില്‍ കാന്തപുരത്തിന് പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications