Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിയെ സമീപിക്കുമെന്ന് യാക്കോബായ സഭ

കോലഞ്ചേരി: ആലുവ സെന്റ് മേരീസ് ചാപ്പലില്‍ കയറി അതിക്രമം നടത്തിയ പോലിസുകാര്‍ക്കെതിരെ മുഖ്യമന്ത്രി 10 ദിവസത്തിനകം നടപടിയെടുക്കണമെന്ന് യാക്കോബായ കാതൊലിക്കാ ബാവ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കെല്‍ താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെക്കണ്ടു പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പുത്തന്‍ കുരിശില്‍ വിളിച്ചുചേര്‍ത്ത സൂനഹദോസ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

സഭക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലായ് 15 മുതല്‍ 26 വരെ തിരുവനന്തപുരത്ത് പ്രാര്‍ത്ഥനായജ്ഞം നടത്തുമെന്നും ബാവ അറിയിച്ചു.

അതേസമയം പൂര്‍ണ്ണമായും തന്റെ അധികാരത്തില്‍പെട്ട കോലഞ്ചേരി പളളിയുടെപൂട്ട് പൊട്ടിച്ച് കുര്‍ബാനക്ക് അവസരം കൊടുത്ത ജിലാകളക്ടറുടെ നടപടിനിയമ ലംഘനമാണെന്ന് കണ്ടനാട് ഭദ്രാസനം മെത്രാപോലിത്ത മാത്യുസ് മാര്‍സേവിയേറിയസ് കുററപ്പെടുത്തി.

കളക്ടര്‍ കോടതിവിധകളെ അവഹേളിച്ചിരിക്കുകയാണ്. കുററക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കെല്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി

യാക്കോബായ സഭാ തര്‍ക്കത്തെ തുടര്‍ന്ന് 7 വര്‍ഷം മുമ്പ് പൂട്ടിയ കോലഞ്ചേരി പള്ളി കളക്ടര്‍ പെരുന്നാളിനായി താഴു തകര്‍ത്ത് തുറന്നിരുന്നു. പള്ളിയില്‍ യാക്കോബായ വിഭാഗം വികാരി ചൊല്ലിയ കുര്‍ബാനയില്‍ ഓര്‍ത്തഡോക്സ് വിഭാഗവും പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+