പൊലീസിനെ ദുരുപയോഗിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെയും വിജിലന്‍സിനേയും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കുറ്റവാളികളെ ഒരിക്കലും സര്‍ക്കാര്‍ രക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുത ബോര്‍ഡിന് വന്‍ നഷ്ടമുണ്ടാക്കിയ എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് യാതൊരു സ്ഥാപിതതാല്‍പര്യവും സര്‍ക്കാരിനില്ല. കേസ് അന്വേഷണത്തില്‍ എന്തിങ്കിലും അപാകതയുണ്ടോ എന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications