Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിമണല്‍ ഖനനം ഗൗരവമായി കാണണം: കെപിസിസി

തിരുവനന്തപുരം: ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ മണല്‍ ഖനനം നടത്തരുതെന്ന് ജൂലായ് 12 ചൊവ്വാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. കരിമണല്‍ ഖനനത്തിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഗൗരവമായി കാണണമെന്നും കെപിസിസി അഭിപ്രായപ്പെട്ടു.

വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, പാലോട് രവി തുടങ്ങിയവരാണ് ഖനനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയത്. സര്‍ക്കാര്‍ അനുവദിച്ചാലും ഒരു തരി പോലും കരിമണല്‍ ഖനനപ്രദേശങ്ങളില്‍ നിന്നു കൊണ്ടുപോകാനാവില്ലന്നും സുധീരന്‍ പറഞ്ഞു. അവശേഷിക്കുന്ന കാലം സര്‍ക്കാര്‍ വിവാദ തീരുമാനങ്ങളെടുക്കരുതെന്ന് നേരത്തെ ആമുഖപ്രസംഗത്തില്‍ മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി ആവശ്യപ്പെട്ടു.

ഖനനം അരുതെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും എന്നാല്‍ മണലെടുക്കുന്ന പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും മാനിക്കാതെയുള്ള യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കെപിസിസി നിലാപാട് യുഡിഎഫിനെ അറിയിക്കും. ഇതെക്കുറിച്ചുള്ള അന്തിമതീരുമാനം യുഡിഎഫിന്റേതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഖനനത്തിനെതിരെ ഉയര്‍ന്ന വികാരം മാനിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

ലാവ്ലിന്‍ കേസിനെപ്പറ്റിയും സ്വാശ്രയ കോളജ് പ്രശ്നത്തെപ്പറ്റിയും നിര്‍വാഹകസമിതി യോഗം ചര്‍ച്ച ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+