കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോറെയില്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കൊച്ചി മെട്രോറെയില്‍വേയുടെ നിര്‍മാണത്തിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറായി വരികയാണെന്നും ഈ മാസം തന്നെ അത് സംസ്ഥാനസര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ദില്ലി മെട്രോ റെയില്‍ എംഡി ഇ.ശ്രീധരന്‍ അറിയിച്ചു.മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ മെട്രോ റെയില്‍ നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ദില്ലി മെട്രോ: ഒരു വിജയഗാഥ എന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിക്കു പുറമെ ചെന്നൈ മെട്രോറെയില്‍ നിര്‍മാണത്തിനും കൊല്‍ക്കത്തയില്‍ ഹൂഗ്ലീ നദിക്കടിയിലൂടെ പുതിയൊരു മെട്രോ ലൈന്‍ നിര്‍മിക്കുന്നതിനെപ്പറ്റിയും റിപ്പോര്‍ട്ടുകള്‍ തയ്യാറായി വരികയാണ്.

ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ ദില്ലി മെട്രോ റെയില്‍വെ കാണാനെത്തിയിരുന്നു. കൊളംബോയിലും പാകിസ്ഥാനിലെ രണ്ടു നഗരങ്ങളിലും മെട്രോറെയില്‍ സ്ഥാപിക്കാനുള്ള റിപ്പോര്‍ട്ടുണ്ടാക്കി നല്‍കാന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ധാക്കയില്‍ മെട്രോറെയില്‍പ്പാത നിര്‍മിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബംഗ്ലാദേശില്‍ നിന്നുള്ള പ്രതിനിധി സംഘം ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്നും ശ്രീധരന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X