Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ പ്രധാന തുറമുഖമില്ലാത്തതു മൂലം നഷ്ടം 1000 കോടി

തിരുവനന്തപുരം: ഒരു പ്രധാന തുറമുഖമില്ലാത്തതു മൂലം രാജ്യത്തിന് പ്രതിവര്‍ഷം 1000 കോടി നഷ്ടം വരുന്നതായി കണക്കുകള്‍. ഈ നഷ്ടം കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യങ്ങള്‍ക്ക് ലാഭമാകുന്നു.

കേരളത്തില്‍ ഒരു പ്രധാനതുറമുഖം സ്ഥാപിക്കുവാന്‍ വൈകുന്നതിന്റെ പ്രയോജനവും ഈ രാജ്യങ്ങള്‍ക്കു തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയിലേക്കു വരുന്ന കണ്ടെയ്നറുകളുടെ 60-70 ശതമാനവും ഇറക്കുന്നത് ഈ രാജ്യങ്ങളിലെ തുറമുഖങ്ങളിലാണ്. ഇതുകൊണ്ട് 1000 കോടിയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.കേരളത്തില്‍ ഒരു പ്രധാന തുറമുഖം വന്നാല്‍ അത് സംസ്ഥാനത്തിനു പുറമെ രാജ്യത്തിനു തന്നെ ഏറെ ഗുണം ചെയ്യും.

കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതി ആവിഷ്കരിച്ചിട്ട് ഏറെ നാളുകളായെങ്കിലും പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്. വല്ലാര്‍പാടം പദ്ധതിയും സേതുസമുദ്രം പദ്ധതിയും പ്രാരംഭഘട്ടത്തിലെത്തിയിട്ടും വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ ടെന്‍ഡര്‍ പോലും ലഭിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരു പ്രധാന തുറമുഖമായി ഇതു മാറുന്നതിനുള്ള എല്ലാ സാധ്യതകളുമുണ്ട്.

എല്ലാ വര്‍ഷവും കണ്ടെയ്നറുകളുടെ വര്‍ദ്ധന 14 മുതല്‍ 15 ശതമാനം വരെയാണ്. എന്നാല്‍ ഒരു പ്രധാന തുറമുഖമില്ലാത്തതു മൂലം ഇത് രാജ്യത്തിനു വരുത്തിവയ്ക്കുന്നത നഷ്ടം കോടികളുടേതാണ്. ഇപ്പോല്‍ കേരളത്തില്‍ നടപ്പാക്കാനിരിക്കുന്ന വല്ലാര്‍പ്പാടം പദ്ധതിയും ഗുജറാത്തിലെ മുദ്ര പദ്ധതിയും പൂര്‍ത്തിയായാലും ഏറെ ലാഭം പ്രതീക്ഷിക്കാനാവില്ല. കാരണം 10000 കണ്ടെയ്നര്‍ കപ്പാസിറ്റിയുള്ള പുതിയ തരം കപ്പലുകളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യം ഇവക്കില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിഴിഞ്ഞം പദ്ധതിക്കുള്ള പ്രാധാന്യം ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+