രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനം മാറ്റിവച്ചു
തിരുവനന്തപുരം:രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ കേരളാ സന്ദര്‍ശനം മാറ്റിവച്ചു. പി.കെ.വി അന്തരിച്ച സാഹചര്യത്തിലാണ് ഈ നടപടി. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ഇത് സംബന്ധിച്ച അറിയിപ്പ് നിയമസഭാ സ്പീക്കറുടെ ഓഫീസിലാണ് ലഭിച്ചത്.
ജൂലായ് 18 ന് രാഷ്ട്രപതി നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നാണ് കരുതിയിരുന്നത്. കേരള മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിവച്ചത്.
നിയമസഭയുടെ അഭിസംബോധന ചെയ്യുന്നതുള്‍പ്പെടെ നിരവധി പരിപാടികളില്‍ രാഷ്ട്രപതി പങ്കെടുക്കേണ്ടതായിരുന്നു . സന്ദര്‍ശനത്തിന്റെ പുതുക്കിയ തീയതിയെപ്പറ്റിയോ മറ്റു വിവരങ്ങളോ അറിയിച്ചിട്ടില്ല












Click it and Unblock the Notifications