പാകിസ്ഥാനില്‍ തീവണ്ടികള്‍ കൂട്ടിമുട്ടി 100ലേറെ പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മൂന്നു പാസഞ്ചര്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് 100ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ജൂലായ് 13 ബുധനാഴ്ച പുലര്‍ച്ചെ നാലരക്കാണ് അപകടമുണ്ടായത്. സിന്ധിലെ സര്‍ഹാദ് റെയില്‍വേ സ്റേഷനില്‍ ലാഹോറില്‍ നിന്നു വരികയായിരുന്ന കറാച്ചി എക്സ്പ്രസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ക്വാട്ട എക്സ്പ്രസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 13ളം ബോഗികള്‍ പാളം തെറ്റി. ചില ബോഗികള്‍ മുകളിലേക്കുയര്‍ന്ന് തൊട്ടടുത്തുള്ള ട്രാക്കില്‍ ചെന്നുവീണു. ബോഗികള്‍ വീണതു കാരണം അതേ സമയത്ത് ആ ട്രാക്കിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്ന കറാച്ചി-റാവല്‍പിണ്ടി എക്സ്പ്രസും പാളം തെററുകയാണുണ്ടായത്.
മരണസംഖ്യ 300 കവിഞ്ഞേക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications