ബിഎഡ് കോളജിന് സര്‍ക്കാര്‍ അനുമതി വേണ്ട
ദില്ലി: ബിഎഡ് കോളജുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബിഎഡ് കോളജുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി പത്രത്തിന്റെ ആവശ്യമില്ലെന്നും കോടതി ഉത്തരവിട്ടു. കേരളത്തിലെ ചില മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
2002ല്‍ സംസ്ഥാനത്ത് 291 ബിഎഡ് കോളജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി പത്രം നല്‍കിയെങ്കിലും ഹൈക്കോടതി ഇടപെടലുകള്‍ കാരണം അത് പിന്‍വലിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരം അപേക്ഷകള്‍ വിശദ പരിശോധന നടത്തി 75 കോളജുകള്‍ക്ക് മാത്രം 2004ല്‍ അനുമതി പത്രം നല്‍കുകയായിരുന്നു. അനുമതി പത്രം നല്കാത്തതിനെതിരെയും 75 കോളജുകള്‍ക്ക് അനുമതി നല്‍കിയത് വ്യക്തമായ മാനദണ്ഡം പാലിക്കാതെയുമാണെന്നും കാണിച്ച് കക്ഷികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് മാനേജ്മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരാതിക്കാരുടെ അപ്പീലില്‍ സുപ്രീംകോടതി നേരത്തെ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കാന്‍ ഉത്തരവിട്ടിരുന്നു.