കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയേന്ദ്ര സരസ്വതിയെ ശ്രീകോവിലിനുള്ളില്‍ കടക്കാനനുവദിച്ചില്ല

  • By Staff
Google Oneindia Malayalam News

രാമേശ്വരം: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് രാമേശ്വരത്തെ രാമനാഥ സ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശനം നിഷേധിച്ചു.

ജൂലായ് 14 വ്യാഴാഴ്ച കുളി കഴിഞ്ഞ് പൂജക്കായി ശ്രീകോവിലില്‍ പ്രവേശിക്കാനൊരുങ്ങിയ ജയേന്ദ്രയെ ശ്രീകോവിലിനു മുന്നില്‍ ക്ഷേത്രാധികാരി തടയുകയായിരുന്നു. ജയേന്ദ്രയെ ഉള്ളിലേക്കു കടക്കാന്‍ അനുവദിക്കരുതെന്ന് ക്ഷേത്രച്ചുമതലയുള്ള ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാലാണ് തടയുന്നതെന്നും അധികാരി പറഞ്ഞു.

ഇതെത്തുടര്‍ന്ന് തന്റെ പേരില്‍ പൂജ നടത്താന്‍ പൂജാരിയോടാവശ്യപ്പെട്ട് ജയേന്ദ്ര ശ്രീകോവിലിനു പുറത്തുനിന്നു.

ധനുഷ്കോടി കോദണ്ഡരാമ ക്ഷേത്രത്തിലെ ശ്രീകോവിലിലും ജയേന്ദ്രയെ കടക്കാനനുവദിച്ചില്ല. ക്ഷേത്രനിയമനുസരിച്ച് ശ്രീകോവിലില്‍ പൂജയര്‍പ്പിക്കാനുളള അധികാരം കാഞ്ചി മഠാധിപതിക്കുണ്ടെന്ന് ക്ഷേത്രം അധികാരികള്‍ സമ്മതിക്കുകയും ചെയ്തു.

ജയേന്ദ്രയോടൊപ്പമുണ്ടായിരുന്ന ബിജെപി പ്രാദേശിക നേതാവും ക്ഷേത്രം ഭാരവാഹികളുമായി ഇതെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി.

ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായ ശേഷം ആദ്യമായാണ് ജയേന്ദ്ര സരസ്വതി രാമേശ്വരം ക്ഷേത്രത്തിലെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X