കോള: പെരുമാട്ടി പഞ്ചായത്ത് റിവ്യൂ ഹര്‍ജി നല്‍കി
കൊച്ചി: കൊക്കക്കോള കമ്പനിക്ക് ലൈസന്‍സ് നല്‍കാനുള്ള കോടതി വിധിക്കെതിരെ പെരുമാട്ടി ഗ്രാമപഞ്ചായത്ത് ജൂലൈ 14 വ്യാഴാഴ്ച ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി സമര്‍പ്പിച്ചു.
കോളക്ക് ലൈസന്‍സ് നല്‍കാനുള്ള കോടതി ഉത്തരവ് മലിനീകരണ നിയന്ത്രണനിയമങ്ങക്കെതിരാണെന്ന് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. മുന്‍കോടതി വിധികളുടെ പോലെ ഇത്തവണയും പഞ്ചായത്തിന് എതിരെ വിധിവരികയാണെങ്കില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാനാണ് പഞ്ചായത്ത് തീരുമാനം.
നേരത്തെ കോടതി പഞ്ചായത്തിനോട് കമ്പനിക്ക് രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനലൈസന്‍സ് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് മൂന്നു മാസത്തേക്ക് ലൈസന്‍സ് നല്‍കിയെങ്കിലും രണ്ടുവര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യത്തില്‍ കമ്പനി ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications