മുംബൈയില്‍ മലയാളികള്‍ ധര്‍ണ നടത്തി
മുംബൈ: മലയാളികള്‍ മുംബൈയിലെ താനെ റയില്‍വേ സ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ നടത്തി. മലയാളികളുടെ റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ.
കേരളത്തിലേക്ക് കൊങ്കണ്‍ വഴി പുതിയ തീവണ്ടി സര്‍വീസ് തുടങ്ങുക, കൊങ്കണ്‍ വഴി പോകുന്ന തീവണ്ടികളിലെ മോഷണം തടയാന്‍ നടപടി സ്വീകരിക്കുക, നേത്രാവതി എക്സ്പ്രസില്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകളിലെ നിരവധിപേര്‍ ധര്‍ണയില്‍ പങ്കെടുത്തു.












Click it and Unblock the Notifications