ഐസ്ക്രീം കേസ് വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി തള്ളി
കൊച്ചി: കോഴിക്കോട് ഐസ്ക്രീം സ്ത്രീപീഡനക്കേസിലെ മുന്‍വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റിസ് രാജീവ് ഗുപ്ത, ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍ എന്നിവരങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഡെമോക്രാറ്റിക് വിമണ്‍സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി.എസ് ഷൈലയാണ് ഹര്‍ജി നല്‍കിയിരുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേസിനെക്കുറിച്ച് പുനരന്വേഷണം നടത്തേണ്ടെതില്ലെന്ന് നേരത്തെ ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications