ജലീല്‍ പോയത് ലീഗിനെ ബാധിക്കില്ല: തങ്ങള്‍
കണ്ണൂര്‍: ജലീലീനെ പുറത്താക്കിയത് ലീഗിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. കണ്ണൂരില്‍ വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമില്ലാത്ത ആളുകളാണ് ലീഗില്‍ നിന്ന് പുറത്തു പോയിട്ടുള്ളത്. ജലീല്‍ ലീഗില്‍ ആരുമായിരുന്നില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീല്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വലിയ പ്രശ്നമായി ലീഗ് കാണുന്നില്ല. അതേറ്റെടുക്കാനും ഉദ്ദേശിച്ചിട്ടില്ല.
ലീഗിനെക്കുറിച്ച് ജനങ്ങള്‍ക്കെന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടെങ്കില്‍ വരുന്ന പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് മാറ്റിയെടുക്കാന്‍ ശ്രമിക്കും.വിഘടിച്ചു നില്‍ക്കുന്ന സമുദായ നേതാക്കളെ ഒന്നിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണ്. നാഷണല്‍ ലീഗിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കാന്‍ മടിയില്ല.
ലാവ്ലിന്‍ ഇടപാടില്‍ തെറ്റ് ചെയ്തിട്ടുള്ളവര്‍ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങണമെന്നാണ് ലീഗ് നിലപാടെന്നും തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications