കരുണാകരനോട് ആരാധന: ഐ.എം വിജയന്‍
തൃശൂര്‍: കരുണാകരനോടുള്ള നിശബ്ദ ആരാധനയാണ് എന്‍സിഐയില്‍ ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രശസ്ത ഫുട്ബോള്‍ താരം ഐ.എം വിജയന്‍. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.വി.ബലറാമില്‍ നിന്ന് എന്‍സിഐ അംഗത്വം ഏററുവാങ്ങുകയായിരുന്നു വിജയന്‍.
സ്പോര്‍ട്സിനു വേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത നേതാവാണ് കരുണാകരന്‍. അദ്ദേഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സമയമായെന്ന് തോന്നിയപ്പോഴാണ് എന്‍സിഐയില്‍ ചേരാന്‍ തീരുമാനിച്ചത്. സ്പോര്‍ട്സിനെ സ്നേഹിക്കുന്നവര്‍ തന്നെ എല്ലാക്കാലത്തും സ്നേഹിക്കുമെന്നും വിജയന്‍ പറഞ്ഞു.












Click it and Unblock the Notifications