തൃശൂരില്‍ ഉരുള്‍പൊട്ടല്‍: രണ്ടുപേരെ കാണാനില്ലെന്ന് സംശയം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കൊടകരയ്ക്ക് പടിഞ്ഞാറ് വെള്ളിക്കുളങ്ങരയില്‍ ഉരുള്‍പൊട്ടി. രണ്ടുപേരെ കാണാതായി.
ശാരദ എന്ന സ്ത്രീയെയും അവരുടെ ഒമ്പത് വയസുളള മകളെയുമാണ് കാണാതായത്. നിരവധി വീടുകളും കൃഷിയിടങ്ങളും ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചു പോയി. ഒറ്റപ്പെട്ട വന പ്രദേശമാണ് വെള്ളിക്കുളങ്ങര.
ജൂലായ് 13 ബുധനാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടിയത്. വ്യാഴാഴ്ച രാവിലെ മഴയോടൊപ്പം ശക്തമായ കാറ്റും വീശിയിരുന്നു. പുറംലോകവുമായി ഏറെ ബന്ധമൊന്നുമില്ലാത്ത പ്രദേശമാണിത്. പൊലീസ് സംഘം ഇവിടേക്ക് തിരിച്ചിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടിക്കടുത്ത് പശുക്കടവിലിലും വയനാട് ജില്ലയിലെ പടിഞ്ഞാറെത്തറ അരിമ്പാറക്കുന്നിലും ജൂലൈ ഏഴ് വ്യാഴാഴ്ച ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിയായി തുടരുകയാണ്.












Click it and Unblock the Notifications