ലാവ്ലിന്‍ അന്തിമകരാര്‍ എല്‍ഡിഎഫ് കാലത്ത്
കൊച്ചി: പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം പവര്‍സ്റേഷനുകളുടെ നവീകരണം സംബന്ധിച്ച അവസാനകരാര്‍ ഒപ്പിട്ടത് 1998ലാണെന്ന് എസ്എന്‍സി ലാവ്ലിന്‍ വാര്‍ഷികറിപ്പോര്‍ട്ട്. കരാര്‍ ഏതു സര്‍ക്കാരിന്റെ കാലത്താണെന്നതു സംബന്ധിച്ച വിവാദം കത്തിനില്‍ക്കെ കനേഡിയന്‍ കമ്പനിയുടെ പരാമാര്‍ശം ഇടതുപക്ഷത്തിന് തിരിച്ചടിയാകും.
അന്തിമ കരാര്‍ എല്‍ഡിഎഫ് ഭരിച്ചിരുന്നപ്പോഴാണ് തയ്യാറാക്കിയതെന്ന് നേരത്തെ അക്കൗണ്ട് ജനറലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 96ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ ഒപ്പുവച്ചതെന്നായിരുന്നു ഇടതുമുന്നണിയുടെ വാദം. 96ലേത് കണ്‍സള്‍ട്ടന്‍സി കരാര്‍ മാത്രമാണെന്ന് എ.ജി കണ്ടെത്തിയിരുന്നു. ലാവ്ലിന്‍ കരാറിലൂടെ കനേഡിയന്‍ കമ്പനിക്ക് 110 കോടി രൂപ ലാഭമുണ്ടാക്കാന്‍ സര്‍ക്കാരും ബോര്‍ഡും കൂട്ടുനിന്നതായി എജിയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വിദേശ വിപണിയില്‍ നിന്നും തങ്ങള്‍ക്കുള്ള വരുമാനം 1998ല്‍ 55ല്‍ നിന്നും 72 ശതമാനമായി ഉയര്‍ന്നുവെന്നും കനേഡിയന്‍ കമ്പനിയുടെ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ ചില പദ്ധതികളും ഒരു അമേരിക്കന്‍ പദ്ധതിയുമാണ് ഈ ലാഭത്തിനു പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications