ശിവരാജ് പാട്ടീലിന്റെ കേരളാസന്ദര്‍ശനം മാററി
ദില്ലി: കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീലിന്റെ കേരളാസന്ദര്‍ശനം മാററിവച്ചു.
സിപിഐ നേതാവ് പി.കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് യാത്ര മാററിയത്. നേരത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്ഥാന സന്ദര്‍ശനവും ഇതേ കാരണത്താല്‍ മാറ്റി വച്ചിരുന്നു. ജൂലായ് 18ന് കേരളനിയമസഭയെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമെന്നാണ് കരുതിയിരുന്നത്.
പികെവിയോടുളള ആദരസൂചകമായി സംസ്ഥാനത്ത് ഏഴു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications