Get Updates
Get notified of breaking news, exclusive insights, and must-see stories!

മണല്‍ ഖനനത്തെ പറ്റി മന്ത്രിസഭ തീരുമാനിക്കും: ഇബ്രാഹീംകുഞ്ഞ്

തിരുവനന്തപുരം: ആലപ്പുഴയിലെ കരിമണല്‍ ഖനനത്തെ കുറിച്ച് എല്ലാ വശങ്ങളും പരിശോധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. ഖനനത്ത കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വേണ്ടി ചേര്‍ന്ന സര്‍വകക്ഷി സമ്മേളനത്തിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപാധികളോടെയുള്ള മണല്‍ ഖനനത്തിന് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് അനുകൂല അഭിപ്രായമാണുള്ളത്. ഖനനം നടത്തുമ്പോള്‍ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. ആവശ്യമുള്ള മുന്‍കരുതലുകളെടുത്ത ശേഷം മണല്‍ ഖനനമാകാമെന്നാണ് ഇതെക്കുറിച്ചു പഠിച്ച ജസ്റിസ് ജോണ്‍ മാത്യു കമ്മീഷന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചാവിഷയമായതായും മന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സിപിഎം സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ടൂറിസം വകുപ്പുമന്ത്രി കെ.സി വേണുഗോപാലും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+